വാഗമൺ റോഡ്. ജോർജ്ജിന്റെ ശ്രമം സ്വന്തം വീഴ്ച മറച്ചുവയ്ക്കാൻ. അഡ്വ. സെബാസ്ത്യൻ കുളത്തുങ്കൽഈരാറ്റുപേട്ട : ഈരാറ്റുപേട്ട-വാഗമൺ റോഡ് വികസനത്തിന് ഒരു ശ്രമവും നടത്താതിരുന്ന പി.സി.ജോർജ്ജ് എം.എൽ.എ, ഇപ്പോൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത് സ്വന്തം വീഴ്ച മറച്ചുവയ്ക്കാനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് തട്ടാനുള്ള ശ്രമത്തിൻറ ഭാഗമാണെന്നും മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്മിയറിങ്ങ് കമ്മറ്റി അംഗവുമായ അഡ, സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

 വാഗമൺ റോഡിന് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ് 2017 ൽ 63.99 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചതാണ്. ഇത് പ്രകാരം തുടർനടപടികൾക്ക് നേതൃത്വം നൽകുന്നതിൽ സ്ഥലം എം.എൽ.എ.യുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായി.തുടർനടപടികളുടെ ഭാഗമായി റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഗവൺമെൻറ് 06.05, 2018ൽ വിജ്ഞാപനം പുറപ്പെടുവിച്ചുവെങ്കിലും അതിർത്തി നിർണ്ണയ സർവ്വേ കല്ലുകൾ സ്ഥാപിക്കുന്ന നടപടികളിൽ എം.എൽ.എ.യുടെ അനധികൃത ഇടപെടലുകൾ ഉണ്ടായതുമൂലം നാളിതുവരെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചിട്ടില്ല. 

റോഡ് വികസനം മനപ്പൂർവ്വം വൈകിക്കുകയും അഴിമതിയ്ക്ക് കളമൊരുക്കുന്നതിന് എം.എൽ.എ. ശ്രമിക്കുകയും ചെയ്യുന്നതിനാലാണ് റോഡ് വികസനം നടക്കാതെ പോയിട്ടുള്ളത്. വസ്തുതകൾ ഇതായിരിക്കെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളിൽ തെറ്റിധാരണ പരത്തുന്നതിനും സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിനും കോടതിയെ കൂട്ടുപിടിക്കാനുള്ള പി.സി. ജോർജ്ജിന്റെ ശ്രമം അപഹാസ്യമാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു.

ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപതി ആയി ഉയർത്തുന്ന വിഷയത്തിലും വാഗമൺ റോഡ് വികസനം അട്ടിമറിച്ചതിലും പി.സി. ജോർജ്ജ് ജനങ്ങളോട് മാപ്പ് പറയണമെന്നും സെബാസൂൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.