രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ഗൂഡലോചനയാണ് കർഷകസമരം. സന്ദീപ് വാര്യർ

ഖാലീസ്ഥാൻ വാദികളും ദേശവിരുദ്ധ ശക്തികളും തീവ്രവാദികളും ചേർന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ഗൂഡലോചനയാണ് കർഷകസമരമെന്ന പേരിൽ നടത്തുന്നതെന്ന് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ പ്രസ്താവിച്ചു. ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഏകദിന നേതൃത്വ ശില്പശാല പൂഞ്ഞാർ മങ്കുഴി ക്ഷേത്ര ആഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എസ് സി യെ നോക്കുകുത്തിയാക്കി സി പി എം നേതാക്കളുടെ ബന്ധുക്കളെ സർക്കാർ ജോലിയിൽ കുത്തി തിരുകി ഉദ്യോഗാർദ്ധികളെ പിണറായി സർക്കാർ വഞ്ചിക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു..

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷക മോർച്ച സംസ്ഥാന ആദ്യക്ഷൻ എസ് ജയസൂര്യൻ,ബി ജെ പി ജില്ലാ സെക്രട്ടറി വി സി അജികുമാർ മണ്ഡലം അദ്ധ്യക്ഷൻ കെ ബി മധു, ജന.സെക്രട്ടറി കെ വി അഭിലാഷ്, ഉപാദ്ധ്യക്ഷരായ ആർ സുനിൽകുമാർ , പിവി ലാലി, തങ്കമ്മ പുഷ്പരാജൻ, കർഷകമോർച്ച മണ്ഡലം അദ്ധ്യക്ഷൻ സോമരാജൻ ആറ്റുവേലിൽ, രാജേഷ് പാറക്കൽ, കണ്ണൻ ചോറ്റി,അഡ്വ , പി ജെ തോമസ്, കവിത ജയപ്രകാശ്, എം വി പ്രദീപ്‌ കുമാർ, പി കെ രാജപ്പൻ, കെ എസ് വിനോദ്‌കുമാർ എന്നിവർ പ്രസംഗിച്ചു .തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിയ്ക്ക് പൂഞ്ഞാർ ടൗണിൽ നടക്കുന്ന ബി ജെ പി നയ വിശദികരണ യോഗത്തിൽ ജില്ലാ സെക്രട്ടറി രമേശ് കാവി മറ്റം പ്രസംഗിക്കും.