Latest News
Loading...

പൂഞ്ഞാർ -കൈപ്പള്ളി- ഏന്തയാർ റോഡ് :വീണ്ടും ടെൻഡർ ചെയ്തു

പൂഞ്ഞാർ -കൈപ്പള്ളി- ഏന്തയാർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി വീണ്ടും ടെൻഡർ നടപടികൾ ആരംഭിച്ചു. കരാറുകാർ പ്രവർത്തി ഏറ്റെടുക്കാൻ തയ്യാറാവാത്തത് മൂലം പുതിയ സാങ്കേതിക അനുമതി ലഭ്യമാക്കിയാണ് റീടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നത്. 

മൂന്നു കോടി രൂപയാണ് റോഡ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. ഈ മാസം 22ന് ടെൻഡർ പരിശോധിച്ച് കരാർ നൽകും. ഞാറക്കൽ ജംഗ്ഷൻ മുതൽ പയ്യാനിത്തോട്ടം വരെയുള്ള റോഡ് നിർമാണം 25 ലക്ഷം രൂപ അനുവദിച്ചു പൂർത്തിയാക്കിയിട്ടുണ്ട്. 

ഇതുകൂടാതെ കൈപ്പള്ളി ഏന്തയാർ റീച്ചിൽ നവീകരണത്തിനായി 25 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും ഈ പ്രവർത്തിയുടെയും കരാർ നടപടികൾ പുരോഗമിക്കുകയാണെന്നും പിസി ജോർജ് എംഎൽഎ അറിയിച്ചു .

Post a Comment

0 Comments