പി.എസ്.സിയ്‌ക്കെതിരെയുള്ള പ്രതിപക്ഷസമരം പ്രഹസനമെന്ന് ലോപ്പസ് മാത്യു


പി എസ്സ് എസിക്കെതിരായ സമരങ്ങള്‍ വസ്തുതകള്‍ മറച്ചു വച്ച് പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ പ്രഹസനമെന്ന് മുന്‍ പിഎസ് സി അംഗം പ്രഫ: ലോപ്പസ്സ് മാത്യു പറഞ്ഞു. PSC റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ഒരു ഒഴിവിലേക്ക് അഞ്ച് ഉദ്യോഗാര്‍ത്ഥികള്‍ എന്ന കണക്കില്‍ നൂറ് ഒഴിവുകളിലേക്ക് 500 പേരുടേയും സപ്ലിമെന്ററി ലിസ്റ്റായി 250 പേരെയും വച്ച് 750 പേരുടെ ലിസ്റ്റാണ് തയ്യാറാക്കുന്നത്.

ഈ ലിസ്റ്റില്‍ നിന്നും 3 വര്‍ഷത്തെ കാലാവധിക്കുള്ളില്‍ പരമാവധി 100 പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. കാലങ്ങളായി നിലനില്‍ക്കുന്ന സംവിധാനമാണിത്. എന്നാല്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഇപ്പോള്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാനാവില്ല. മുന്‍പ് ബിരുദ്ധവും ബിരുദാനന്തര ബിരുദവും ഉള്ളവരും ഈ തസ്തികകളിലേക്ക് അപേക്ഷിക്കുകയും അവര്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തിരുന്നു.എന്നാല്‍ ഇവര്‍ ലാസ്റ്റ് ഗ്രേഡ് പോസ്റ്റുകളില്‍ ജോയിന്‍ ചെയ്യുന്നത് വിരളമായിരുന്നു അതു കൊണ്ടു തന്നെ റാങ്ക് ലിസ്റ്റില്‍ താഴെ ഉള്ളവര്‍ക്കും ഊഴം ലഭിക്കുമായിരുന്നു. എന്നാല്‍ ഈ സാഹചര്യം ഒഴിവായതോടെ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ നിന്നും വിളിക്കുന്ന എല്ലാവരും തന്നെ ജോലിക്ക് ചേരുന്ന സാഹചര്യം ഉണ്ടായെന്നും ആദ്യ റാങ്കുകാരെ കൊണ്ട് തന്നെ ഒഴിവുകള്‍ നികത്തുന്ന സാഹചര്യമുണ്ടായെന്നും അദ്ധേഹം പറഞ്ഞു.

ഇത്തരം വസ്തുതകള്‍ മറച്ചു വച്ചു കൊണ്ട് പ്രതിപക്ഷം ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുകയാണെന്നും അദേഹം പറഞ്ഞു. നാല് വോട്ടു നേടാനായി PSC പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തിന്റെ ഭാവി തലമുറയോട് ചെയ്യുന്ന വലിയ ചതിയാണെന്നും അദ്ധേഹം പറഞ്ഞു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയില്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്‍മാറണമെന്നും അദ്ധേഹം പറഞ്ഞു.