നിരവധി മോഷണക്കേസിലെ പ്രതി പാലാ പോലീസിന്റെ പിടിയിൽ


  പാലായിലും പരിസരപ്രദേശങ്ങളിലും വിലകൂടിയ കാറുകളിൽ കറങ്ങിനടന്ന് മോഷണം നടത്തിവന്നിരുന്ന പാലാ വെള്ളിയേപ്പള്ളി നായിക്കല്ലേൽ വീട്ടിൽ സന്ദീപ് സാബു (32)ആണ് പിടിയിലായത്. കഴിഞ്ഞദിവസം പാലാ ടൗണിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസിൽ നിന്നും, വിലകൂടിയ കാറിലെത്തി ബാറ്ററികൾ മോഷണം നടത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഇരുപത്തിരണ്ടാം തീയതി പാമ്പാടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ളാക്കാട്ടൂരിൽ പശുവിനെ കെട്ടാൻ വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന പ്രായമായ സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ടു പവൻ സ്വർണ മാല നമ്പർ ഇല്ലാത്ത കാറിലെത്തി പൊട്ടിച്ചെടുത്ത് രക്ഷപെടുന്ന തിനിടയിൽ പുറകെ ചെന്ന സ്ത്രീയെ റോഡിൽ തള്ളിയിട്ട് കാറിൽ രക്ഷപ്പെട്ടെന്നും വാടകയ്ക്ക് എടുത്ത് വിലകൂടിയ കാറിൽ കറങ്ങിനടന്ന് പാലാ ചെത്തിമ റ്റത്തുള്ള വർക്ക് ഷോപ്പിൽ നിന്നും വെൽഡിങ് സെറ്റ്, മെഷീൻ ഗ്രൈൻഡർ, വീൽ ഡ്രമ്മുകൾ തുടങ്ങിയവയും മോഷണം ചെയ്ത വിവരം പ്രതി സമ്മതിച്ചു. മോഷണം ചെയ്തെടുത്ത തുക പ്രതി മദ്യപാനത്തിനായി ഉപയോഗിക്കുകയായിരുന്നു. 

നിരവധി മാല മോഷണ കേസുകളിലെ പ്രതികളെ പാലാ പോലീസ് അടുത്ത നാളുകളിൽ പിടികൂടിയിരുന്നു കോട്ടയം ജില്ലാ പോലീസ് മേധാവി D ശില്പ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ ഇൻസ്പെക്ടർ SHO സുനിൽ തോമസ്,, എസ്ഐമാരായ ബാബു പി കെ, രാധാകൃഷ്ണൻ കെ എസ്, തോമസ് സേവ്യർ, ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ ചന്ത്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.