Latest News
Loading...

വാഹന പ്രചാരണ ജാഥക്ക് തുടക്കമായി

വൈക്കം: രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം - ദേശീയ കാംപയിനിൻ്റെ ഭാ ഗമായി കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥക്ക് വൈക്കത്ത് തുടക്കമായി. പോപുലർ ഫ്രണ്ട് എറണാകുളം സോണൽ സെക്രട്ടറി എം എച്ച് ഷിഹാസ് ജാഥ ഉദ്ഘാടനം ചെയ്തു.

വെറുപ്പിൻ്റെ വക്താക്കളായ ആർഎസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ വാദികൾ രാജ്യം ഭരിക്കുകയും,രാജ്യം ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയും ചെയ്യുകയാണ്. പുതിയ കാർഷിക നയത്തിലൂടെ സർക്കാർ കർഷകരെയും രാജ്യത്തിന്റെ അന്നത്തേയുമാണ് വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇരകളാക്കപ്പെടുന്നവർക്ക് ചെറുത്തുനിൽപ്പിനായും അതിജീവനത്തിനായും പോപുലർ ഫ്രണ്ട് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതുകൊണ്ടുതന്നെ പോപുലർ ഫ്രണ്ടിൻ്റെ ജനപിന്തുണ ഏറി വരുന്ന സാഹചര്യമാണുള്ളത്. അതിനാലാണ് രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം എന്ന മുദ്രാവാക്യം സംഘടന ഉയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി ടി എസ് സൈനുദ്ദീൻ, സോണൽ കമ്മറ്റിയംഗം നജ്മുദ്ദീൻ, , ഏറ്റുമാനൂർ ഡിവിഷൻ പ്രസിഡൻ്റ് ഷമീർ അലിയാർ, സെക്രട്ടറി എ. ഷമീർ, വൈക്കം ഏരിയ പ്രസിഡൻ്റ് അൽദിഷ്, അൻവർ സാദിഖ് എന്നിവർ സംസാരിച്ചു.