Latest News
Loading...

പൂഞ്ഞാർ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ഉത്സവം കൊടിയേറി

പൂഞ്ഞാർ: കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനരരുടെ കാർമികത്വത്തിൽ കൊടിയേറി. ഞായറാഴ്ച രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളത്ത്, 12.30ന് ഉത്സവബലി ദർശനം, രാത്രി ഒൻപതിന് കൊടിക്കീഴിൽ വിളക്ക്. 



തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ രാവിലെ 7.30 നും വൈകിട്ട് 5.30 നും ശ്രീബലി എഴുന്നള്ളത്ത്, രാത്രി ഒമ്പതിന് കൊടിക്കീഴിൽ വിളക്ക്. 11ന് ഉച്ചക്ക് 12.30 ന് ഉത്സവബലി ദർശനം, 6.30ന് ദീപാരാധന, സേവ, ഒൻപതിന് വലിയവിളക്ക്. 12ന് രാത്രി 10.30ന് പള്ളിവേട്ട, എതിരേൽപ്.

 13ന് വൈകിട്ട് 4.30ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 10.30ന് ആറാട്ട് എതിരേല്പും വലിയ കാണിക്കയും, 12ന് കൊടിയിറക്ക്