ജോർജ് അത്യാലി പ്രസിഡൻറ് പദവി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി

ജനപക്ഷം പിന്തുണയോടെ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് അത്യാലി പ്രസിഡൻറ് പദവി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം ഉടൻ തന്നെ നടപ്പിൽ വരുത്തുമെന്ന് ഏരിയ കമ്മിറ്റി സെക്രട്ടറി കുര്യാക്കോസ് ജോസഫ് അറിയിച്ചു.

അതേസമയം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട് എന്നാണ് സൂചന.  ജനപക്ഷത്തിൻ്റെ പിന്തുണയുണ്ടെങ്കിലും ലഭിച്ച പ്രസിഡൻറ് പദവി രാജി വെക്കേണ്ടത് ഇല്ല എന്നണ് ഒരു വിഭാഗത്തിൻ്റെ നിലപാട്.

 14 അംഗ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചുവീതം അംഗങ്ങളും ജനപക്ഷത്തിന് നാല് അംഗങ്ങളും ആണ് ഉള്ളത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഇടത് പ്രതിനിധിയായി ജോർജ്ജ് മാത്യുവും യു ഡി എഫ് പ്രതിനിധിയായി റോജിയും മത്സരിച്ചെങ്കിലും  സിപിഎം പ്രതിനിധി ജോർജിനെ ജനപക്ഷം പിന്തുണയ്ക്കുകയായിരുന്നു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായ കേരള കോൺഗ്രസ് എം പ്രതിനിധിയും ജനപക്ഷം പിന്തുണയോടുകൂടി ആണ് വിജയിച്ചത്