അനധികൃത നിർമ്മാണങ്ങൾക്കെതിരെ നിയമ നടപടി. സുഹ്റാ അബ്ദുൾ ഖാദർ

ഈരാറ്റുപേട്ട കടുവാമുഴിയിലെ അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപെട് പ്രതിപക്ഷം അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചതാണ് കൗൺസിൽ യോഗത്തിൽ പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് ചെയ്യർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ പറഞ്ഞു. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുഹ്റാ വ്യക്തമാക്കി. ഈരാറ്റുപേട്ടക്ക് നാണക്കേടുണ്ടാക്കുന്ന സംഭമാണ് കൗൺസിൽ ഹാളിൽ നടന്നതെന്ന നിലപാടു പാടുമായി BJP യും രംഗത്തെത്തി.

നഗരസഭാ മുൻ കൗൺസിലർ കൂടിയായ പി.എച്ച് ഹസീബ് കടുവാ മുഴിയിൽ നിർമ്മിക്കുന്ന കെട്ടിടമാണ് വിവാദമായിരിക്കുന്നത്. അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപെട്ട അരോപണ പ്രത്യാരോപണങളാണ് ഇന്നലെ കൗൺസിലിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷത്തിലെത്തിയത്.നിർമ്മാണം അനധികൃതമാണെന്ന് കണ്ടെതിയതിനെ തുടർന്ന് നഗരസഭ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ നിരോധന ഉത്തരവ് മറികടന്ന് നിർമ്മാണം നടതുകയായിരുന്നു. ഇക്കാര്യത്തിൽ ഭരണപക്ഷ കൗൺസിലർ തന്നെ വിശദികരണമാവശ്യപ്പെട്ടതോടെ പ്രതിപക്ഷം പ്രശ്നമേറ്റെടുത്ത് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതാണ് തമ്മിലടിക്ക് ഇടയാക്കിയതെന്നാണ് വിശദികരണം.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് അനുവദിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ നിർമ്മാണം അനധികൃതമാണെന്നും നിയമപരമായ നടപടി എടുക്കുമെന്നും സുഹ്റാ അബ്ദുൾ ഖാദർ പറഞ്ഞു. അതേ സമയം ഈരാറ്റുപേട്ട നിവാസികൾക്ക് മുഴുവൻ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് നഗരസഭയിൽ നടന്നതെന്ന ആക്ഷേപവുമായി BJP മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. ഇഷ്ടക്കാർക്ക് ഈരാറ്റുപേട്ടയിൽ ആറ്റിലേക്കും തോട്ടിലേക്കും ഇറക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് BJP മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ബിൻസ് ആരോപിച്ചു. ഭരണ പ്രതിപക്ഷങ്ങൾ ചേർന്ന് ജനങ്ങൾക്കിടയിൽ പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അനുമതിയെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെട്ടിട ഉടമ PH ഹസീബ് വ്യക്തമാക്കി.