Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ ബജറ്റ് അവതരിപ്പിച്ചു

ഈരാറ്റുപേട്ട നഗരസഭ ബജറ്റ് അവതരണം നഗരസഭ ഹാളിൽ നടന്നു. വൈസ് ചെയർമാൻ അഡ്വക്കേറ്റ് മറ്റ് മുഹമ്മദ് ഇല്യാസ് ബജറ്റ് അവതരിപ്പിച്ചു. 269267155 രൂപ വരവും 25230000 രൂപ ചെലവും 16967155 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

വിശപ്പുരഹിത ഈരാറ്റുപേട്ട പദ്ധതി ലക്ഷ്യമിട്ട് കുടുംബശ്രീ സംരംഭകത്വ പദ്ധതിയിൽപ്പെടുത്തി നഗരസഭയുടെ ഭൂമിയിൽ തന്നെ ജനകീയ ഭക്ഷണശാല ആരംഭിക്കും പാവങ്ങൾക്ക് സൗജന്യമായി സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകാൻ പദ്ധതിക്കായി തുക വകയിരുത്തി. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ ശുചിമുറികൾ നിർമിക്കും നിലവിലുള്ളവ ആധുനികവൽക്കരിച്ച് അറ്റകുറ്റപ്പണികൾ നടത്തും. 

വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനായി ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിക്കും. ദുരന്തനിവാരണ കർമസേന രൂപീകരിക്കുന്നതിനു പരിശീലനം നൽകുന്നതിനുമായി ഉപകരണങ്ങൾ വാങ്ങും. അന്യാധീനപ്പെട്ട നഗരസഭയുടെ സ്ഥലം കണ്ടെത്തി മുൻസിപ്പാലിറ്റിയുടെ ആസ്തിയിൽ ഉൾപ്പെടുത്തും.




ശ്രോച്യവസ്ഥയിലായ ഷോപ്പിംഗ് കോംപ്ലക്സുകൾ പുതുക്കിപ്പണിയും. പണി പൂർത്തിയായ കെട്ടിടങ്ങൾ സുതാര്യമായി ലേലം ചെയ്യും. നഗരസഭയുടെ പരിശീലിപ്പിക്കുന്ന സ്ഥലങ്ങളിൽ പുതിയ കെട്ടിടങ്ങൾ പണിയും .ഇതിനായി സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ 50 വർഷം മുന്നിൽക്കണ്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും. കടുവാമുഴി ബസ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കും. മൂലമറ്റത്ത് നിന്നും ടണൽ വഴി മീനച്ചിലാറ്റിൽ ജലം ലഭ്യമാക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിപാടികൾക്കായി ഓപ്പൺ സ്റ്റേജ് പണിയും. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം ബജറ്റിൽ ലക്ഷ്യമിടുന്നു. തടവനാൽ കോസ് വേയ്ക്കും വടക്കേക്കര തോട്ടുമുക്ക് കോസ്റ്റ് വെയ്ക്കും സമാന്തരമായി ലിങ്ക് റോഡ് നിർമ്മിക്കും. 

നഗരസഭാ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. നഗര സൗന്ദര്യം വൽക്കരണ പദ്ധതികൾ നടപ്പാക്കും. യുവജനങ്ങൾക്ക് കായിക പരിശീലനത്തിന് ടർഫ് നിർമ്മിക്കും. വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന് ഹെൽത്ത് പാർക്ക് സ്ഥാപിക്കും.

Post a Comment

0 Comments