യുഡിഎഫ് പ്രവേശനത്തിനായി ഏറെക്കാലമായി നടത്തിവന്ന ശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. ഇതേതുടർന്നാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് നേടിയ 26000 വോട്ടിന് ഭൂരിപക്ഷമാണ് ഇത്തവണയും ജനപക്ഷത്തിൻറെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉണ്ടായ സംഭവവികാസങ്ങളും എടുത്ത രാഷ്ട്രീയ നിലപാടുകളും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിജയം എളുപ്പമാക്കില്ല എന്നാണ് സൂചന.
പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച് 3-ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുന്നതാണ്. യോഗത്തിൽ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്ഥാന പ്രസിഡന്റുമാർ, ജില്ലാ ചാർജ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.