കൂട്ടക്കല്ല് - പെരുങ്കുന്ന്മല- വാഴേക്കാട് റോഡ് നിർമാണം ഉടൻ ആരംഭിക്കും : പി സി ജോർജ്

 എംഎൽഎ യുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ച കൂട്ടക്കല്ല്-പെരുങ്കുന്നുമല- വാഴേക്കാട് റോഡിന്റെ ടെൻഡർ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും നിർമ്മാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്നും പിസി ജോർജ് എംഎൽഎ അറിയിച്ചു. 

പൂഞ്ഞാർ പഞ്ചായത്തിലെ ഒമ്പതാം വാർഡിനെയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പതിനൊന്നാം വാർഡ്ലൂടെയും കടന്നു പോകുന്ന റോഡ് യാഥാർഥ്യമാകുന്നതോടെ പാതാമ്പുഴ കൂട്ടകല്ല് നിവാസികൾക്ക് ചേന്നാട് എത്തിച്ചേരാനുള്ള എളുപ്പവഴിയായി ഇത് മാറും. ഇരു പഞ്ചായത്തുകളിലുമായി മായി 1.2 കിലോമീറ്റർ ദൂരത്തിൽ ടാറിങ്ങും മറ്റ് അനുബന്ധ പ്രവർത്തികൾ കുമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രദേശ വാസികളുടെ ആവശ്യം പരിഗണിച്ചാണ് റോഡ് നിർമാണത്തിന് തുക അനുവദിച്ചതെന്നും പിസി ജോർജ് പറഞ്ഞു.