ജനകീയം പദയാത്ര നാളെ എലിക്കുളത്തും മീനച്ചിലും


പാലാ: എൽ.ഡി.എഫ് മുന്നണി സർക്കാരിന്റെ വികസന നേട്ടങ്ങൾ വിളമ്പരം ചെയ്തു കൊണ്ട് ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജനകീയം പദയാത്ര നാളെ എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിൽ നടത്തും.
രാവിലെ 9 മണിക്ക് എലിക്കുളം ബാങ്ക് ജംഗ്ഷനിൽ നിന്നും ആശുപത്രി ജംഗ്ഷനിലേക്ക് സംസ്ഥാന പാതയിലൂടെ നടത്തുന്ന പദയാത്ര എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.എം.ടി.ജോസഫ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മീനച്ചിൽ പഞ്ചായത്തിൽ പൂവരണിയിൽ നിന്നും ആരംഭിക്കുന്ന കാൽനട ജാഥ വൈകിട്ട് പൈകയിൽ സമാപിക്കും.
ഞായർ രാവിലെ ഭരണങ്ങാനം പഞ്ചായത്തിലും ഉച്ചകഴിഞ്ഞ് തലപ്പ ലത്തും പദയാത്ര നടത്തും. ജയ്ക് പി.തോമസ്,പി. എം. ജോസഫ്, സണ്ണി ഡേവിഡ്, പ്രൊഫ.ലോപ്പസ് മാത്യു, ബാബു.കെ.ജോർജ്,ബെന്നി മൈലാടൂർ, സിബി തോട്ടുപുറം, പീറ്റർ പന്തലാനി, ഫിലിപ്പ് കുഴികുളം,േജാസ് ടോം എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും