മുത്തോലി: ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ ഇന്ന് മുത്തോലി പഞ്ചായത്തിലെ പന്തത്തലയിൽ നിന്ന് ആരംഭിച്ച എൽ ഡി.എഫ് ജനകീയo യാത്ര ജനപങ്കാളിത്തം കൊണ്ടു തന്നെ ശ്രദ്ധേയമായി.
രാവിലെ പന്തത്തല സഹകരണ ബാങ്ക് ജംഗ്ഷനിൽ ചേർന്ന സമ്മേളനത്തിൽ സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി വി. എൻ. വാസവൻ ജാഥാ ക്യാപ്റ്റൻ ജോസ്. കെ. മാണിക്ക് പതാക കൈമാറിക്കൊണ്ട് ജനകീയo പദയാത്ര ഉദ്ഘാടനം ചെയ്തു.
സി.പി.എം .പാലാ ഏരിയ സെക്രട്ടറി പി. എം .ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ബാബു കെ. ജോർജ് എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം ബെന്നിn മൈലാടൂർ, പ്രൊഫ. ലോപ്പസ് മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു. പങ്കെടുത്തവർക്കെല്ലാം ജോസ്. കെ. മാണി നന്ദി പറഞ്ഞു.
നാളെ 23.02.21 മൂന്നിലവ്, കടനാട് പഞ്ചായത്തുകളിൽ ജനകീയ യാത്ര പര്യടനം നടത്തും.
ആദ്യദിനം പന്തത്തലയിൽ നിന്നാരംഭിച്ച ജനകീയ പദയാത്ര ആറു കിലോമീറ്ററോളം പിന്നിട്ട് മുത്തോലി കവലയിൽ സമാപിച്ചു. ഉച്ചതിരിഞ്ഞ് കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ പാറമട ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്ര പേണ്ടാനം മൈൽ ജംഗ്ഷനിൽ സമാപിച്ചു.സമാപന സമ്മേളനം അഡ്വ.വി.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു
0 Comments