പി.സി ജോർജിനെ യു.ഡി.എഫിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഐശ്വര്യ യാത്രയിൽ മുദ്രാവാക്യം വിളി.

ഈരാറ്റുപേട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്രയിലെ ഈരാറ്റുപേട്ടയിലെ സമ്മേളനവേദിയിൽ പി.സി.ജോർജിനെ യു.ഡി.എഫിൽ എടുക്കരുതെന്നാവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. സ്വാഗത പ്രാസംഗികനായ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ പി.എസ്.അബ്ദുൽ ഖാദറും അധ്യക്ഷനായ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ.മുഹമ്മദ് ഇല്ല്യാസും പ്രസംഗത്തിൽ പി സി ജോർജിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. രമേശ് ചെന്നിത്തല സ്വീകരണ കേന്ദ്രമായ ഈരാറ്റുപേട്ടയിൽ എത്തി ചേർന്നപ്പോൾ മുതൽ തന്നെ പ്രവർത്തകർ പി സി ജോർജിന് എതിരെ മുദ്രവാക്യം വിളിയുമായി മുന്നോട്ട് വരികയായിരുന്നു. 

മുസ്ലിം ലീഗ് മുൻ എം എൽ എ അബ്‌ദുറഹ്മാൻ രണ്ടത്താണി പ്രസഗിക്കുനതിനിടയിൽ വീണ്ടും പ്രവർത്തകർ മുദ്ര വാക്യം വിളിച്ചപ്പോൾ ഇടക്ക് പ്രസംഗം നിർത്തുകയും മുദ്ര വക്യം വിളി അവസാനിപ്പിക്കണമെന്നും ആവിശ്യപെട്ടിരുന്നു. എന്നാൽ മറുപടി പ്രസംഗത്തിൽ പൂഞ്ഞാറിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്നുമാത്രമാണ് പറഞ്ഞത്.എന്നാൽ പി സി ജോർഗിനെതിരെ ചെനിത്തല ഒരു അക്ഷരം പോലും മിണ്ടാതെ ഇരുന്നത് പ്രവർത്തകർക്ക് ഇടയിൽ സംസാരമായിട്ടുണ്ട്.