Latest News
Loading...

ശരത് പവാറിന് പിന്തുണ; എൻസിപി പാലാ ബ്ലോക്ക് കമ്മിറ്റി

പാലാ: പാലാ നിയോജക മണ്ഡലത്തിലെ ബഹു ഭൂരിപക്ഷം എൻസിപി ഭാരവാഹികളും പ്രവർത്തകരും ഇപ്പോഴും പാർട്ടിയിൽത്തന്നെ ഉറച്ചു നിൽക്കുകയാണെന്ന് എൻസിപി പാലാ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ദേശീയ അദ്ധ്യക്ഷൻ ശരത് പവാറിനും റ്റി പി പീതാംബരൻ മാസ്റ്റർക്കും മന്ത്രി എ കെ ശശീന്ദ്രനും കഴിഞ്ഞ ദിവസം പാലായിൽ ചേർന്ന ബ്ലോക്ക് കമ്മിറ്റിയോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. എൽഡിഎഫ് മുന്നണിയുടെ ഏറെ ശ്രമകരമായ പ്രവർത്തനത്തിലൂടെയാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പന് ജയിക്കുവാനായത്. മുന്നണി മാറ്റത്തിലൂടെ അദ്ദേഹം എൽഡിഎഫിനേയും എൻസിപിയേയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് അദ്ദേഹത്തോടൊപ്പമുള്ളത് എന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി കാപ്പന്റെ രാഷ്ട്രീയ ഭാവിക്ക് അന്ത്യമുണ്ടാക്കുമെന്നും യോഗം വിലയിരുത്തി. 

ബ്ലോക്ക് പ്രസിഡന്റ് ബേബി ഊരകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ജോസ് കുറ്റിയാനിമറ്റം, എം ആർ രാജു, മണി വള്ളിക്കാട്ടിൽ, മാർട്ടിൻ മിറ്റത്താനി, ജോർജ്ജ് തോമസ്, ജോഷി ഏറത്ത്, ഷാജി ചെമ്പുളായിൽ, ജോസ് കുന്നുംപുറം, രതീഷ് വള്ളിക്കാട്ടിൽ, ബാബു മുത്തോലി, വി കെ ശശീന്ദ്രൻ, ജോണി തെരുവിൽ, സതീഷ് കല്ലക്കുളം, ജോർജ്ജ് തെങ്ങനാൽ, സുര മേലുകാവ്, ഷിനോ തലനാട്‌, ജോമി ഇല്ലിമൂട്ടിൽ, ജോണി കെ എ, പി കെ വിജയകുമാർ, എസ് ആർ സുധാകരൻ, പ്രതീഷ് മുത്തോലി, സജി കെ അലക്സ്, ജോസ് അന്തീനാട്, മാത്യു ചിറകണ്ടം, ബാബു ഏഴാച്ചേരി, ജോയി പാറപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments