പട്ടാളക്കാരൻ നടത്തുന്ന ഭാരതപര്യടനത്തിന് പാലായിൽ സ്വീകരണം


പാലാ:- നിരാലംബരും വേർപിരിഞ്ഞു പോയതുമായ പ്രതിരോധ പ്രവർത്തകർക്കും രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുന്ന പോലീസ്, അഗ്നിശമന സേന, ആരോഗ്യ പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് ആദരവർപ്പിച്ചു കൊണ്ട് പഞ്ചാബ് സ്വദേശിയായ സുഖ് വീന്തർ സിംഗ് എന്ന പട്ടാളക്കാരൻ നടത്തുന്ന ഭാരതപര്യടനത്തിന് ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസ്സിയേഷൻ, പാലാ ബ്ലഡ് ഫോറം, പയനിയർ ക്ലബ്ബ്, ജനമൈത്രി പോലീസ്, എന്നിവയുടെ നേത്യത്വത്തിൽ പാലായിൽ സ്വീകരണം നല്കി.

 ഇന്ത്യയിലെ 731 ജില്ലകൾ 29 സംസ്ഥാനങ്ങൾ 7 യൂണിയൻ തലസ്ഥാനങ്ങൾ 5000 കിലോമീറ്റർ ദേശീയപാത 35000 സംസ്ഥാന ഹൈവേകൾ ഉൾപ്പെടെ 40000 കിലോമീറ്ററാണ് യാത്ര.റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച യാത്ര ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തിൽ അവസാനിക്കുന്ന തരത്തിലാണ് ക്രമികരിച്ചിരിക്കുന്നത്.ഈ യാത്രയിൽ എല്ലാ ജില്ലകളിലേയും ഒരു പോലീസ്റ്റേഷൻ ഫയർഫോഴ്സ് ഓഫീസുകളും സന്ദർശിച്ച് ഓഫീസേഴ്സിനെ നേരിൽ കണ്ട് ആദരവറിയിച്ചാണ് യാത്ര തുടരുന്നത്. മുൻസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ യാത്രികനെ പൊന്നാടയണിയിച്ച് ആദരിച്ചു. 

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ ജില്ലാ സെക്രട്ടറി കെ.ആർ.സൂരജ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷീബു തെക്കേമറ്റം, പയനിയർ ക്ലബ് രക്ഷാധികാരി റ്റോമി കുറ്റിയാങ്കൽ, സിബി റിജൻസി, ജനസമിതിയംഗം സജി വട്ടക്കാനാൽ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറുമാരായ സുദേവ് .എസ് , പ്രഭു കെ.ശിവറാം എ .കെ .പി .എ പാലാ മേഖല ട്രഷറർ സാജൻ പാരഡൈസ്, ടൗൺ യൂണിറ്റ് പ്രസിഡൻ്റ അനീഷ് കൃഷ്ണമംഗലം, മീനച്ചിൽ യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ പാലാ, തോമസ് എയ്ഞ്ചൽ, ഗിരീഷ് കൃഷ്ണൻ യാത്രാ പ്രേമികളായ പ്രവീൺ ചന്ദ്രൻ, വിപിൻ വിജയകുമാർ എന്നിവർ പങ്കെടുത്തു