കര്‍ഷക ഐക്യദാര്‍ഢ്യ കൂട്ടായ്മ നാളെ ഈരാറ്റുപേട്ടയില്‍


ഈരാറ്റുപേട്ട: കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌കരിച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈരാറ്റുപേട്ടയിലെ മഹല്ലുകളുടെയും മുസ്ലിം സംഘടനകളുടെയും പൊതുവേദിയായ ഈരാര്‌റുപേട്ട മുസ്ലിം കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ഈരാറ്റുപേട്ടയില്‍ ഐക്യദാര്‍ഢ്യസമ്മേളനം നടത്തുന്നു. നാളെ (2021 ഫെബ്രുവരി 12 വെള്ളിയാഴ്ച) വൈകുന്നേരം 4.30 മണിക്ക് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംങ്ഷനിലാണ് ഐക്യദാര്‍ഢ്യസംഗമം നടക്കുന്നത്. 

നൈനാര്‍ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഇസ്മായില്‍ മൗലവി, മുഹിയിദ്ദീന്‍ പള്ളി ഇമാം വി.പി സുബൈര്‍മൗലവി ,മസ്ജിദുന്നൂര്‍ ഇമാം ഇബ്രാഹിംകുട്ടി മൗലവി, നൈനാര്‍ ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് സക്കീര്‍, മുഹയിദ്ദീന്‍പള്ളി് പ്രസിഡന്റ് കെ.ഇ പരീത്, മുഹയിദ്ദീന്‍പള്ളി് പ്രസിഡന്റ് പി.എസ് ഷഫീഖ്, വിവിധ മുസ്ലിം സംഘടനാ നേതാക്കളായ അനസ് മൗലവി (ജംഇയ്യത്തുല്‍ ഉലമ), അമീന്‍ മൗലവി (ലജ്‌നത്തുല്‍ മുഅല്ലിമീന്‍), ഉനൈസ് മൗലവി (മജ്‌ലിസുല്‍ ഖുര്‍ആനില്‍ കരീം) പി.എസ് അബ്ദുല്‍ ഖാദര്‍ (മുസ്ലിം ലീഗ്), സുബൈര്‍ വെള്ളാപ്പള്ളി (SDPI), ഹസീബ് വെളിയത്ത് (വെല്‍ഫയര്‍ പാര്‍ട്ടി) റഫീഖ് പട്ടരുപറമ്പില്‍ (INL) നിഷാദ് നടക്കല്‍ (PDP), എം.എം മുജീബ് (പോപുലര്‍ ഫ്രണ്ട്) പി.എ ഇബ്രാഹിം (ജമാഅത്തെ ഇസ്ലാമി) കെ.ഇ ഷക്കീല്‍ (KNM) ഹാഷിം പുളിക്കീല്‍ (മര്‍ക്കസുദ്ദഅവ) സക്കീര്‍ മൗലവി (വിസ്ഡം) അബ്ദുല്‍ഹക്കീം മൗലവി (കേരള മുസ്ലിം ജമാഅത്ത്) നിയാസ് എന്‍.എം (വഹ്ദത്തെ ഇസ്ലാമി) തുടങ്ങിയവര്‍ സംസാരിക്കും. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി അധ്യക്ഷത വഹിക്കും.