കോർപ്പറേറ്റ് കുത്തകകൾക്കു വേണ്ടി മോദി കർഷകരെ ഒറ്റുകൊടുക്കുന്നു.


ഈരാറ്റുപേട്ട: കോർപ്പറേറ്റ് കുത്തകകളുടെ താൽപര്യ സംരക്ഷണത്തിനു വേണ്ടി കർഷകരെ ഒറ്റുകൊടുക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സക്കീർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള സമ്മർദ്ദങ്ങളുണ്ടായിട്ടുപോലും കാർഷികഭേദഗതി നിയമം പിൻവലിക്കാൻ കൂട്ടാക്കാതെ, കർഷക സമരത്തിന് മുഖം തിരിച്ചു നിൽക്കുന്ന നരേന്ദ്രമോദിയുടെ സമീപനം ഏകാധിപതികളെ അനുസ്മരിപ്പിക്കുന്നതാണ്. ഈ അവസ്ഥക്ക് മാറ്റം വരണം. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഈരാറ്റുപേട്ട മുസ്ലിം കോ- ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉൽഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹിച്ചു.

ഇമാമീങ്ങളായ വി.പി.സുബൈർ മൗലവി, ഇബ്രാഹിംകുട്ടി മൗലവി, അമീൻ മൗലവി, ഹാഷിർ മൗലവി മഹല്ല് ഭാരവാഹികളായ കെ. ഇ പരീത്, പി.എസ് ഷഫീഖ് വിവിധ സംഘടനാ നേതാക്കളായ പി.എസ് അബ്ദുൽ ഖാദർ, സുബൈർ വെള്ളാപ്പള്ളി, റഫീഖ് പട്ടരുപറമ്പിൽ, നിഷാദ് നടക്കൽ, യൂസുഫ് ഹിബ, പി.എച്ച് ജാഫർ , അവിനാശ് മൂസ, ഷാഹിദ്, മുഹമ്മദ് ജലീൽ തുടങ്ങിയവർ സംസാരിച്ചു. ഹാഷിം പുളിക്കീൽ സ്വാഗതവും നിയാസ് എൻ.എം നന്ദിയും പറഞ്ഞു.