വ്യക്തിബന്ധങ്ങളുടെ കരുത്തില്‍ എം.കെ തോമസുകുട്ടി പൂഞ്ഞാറില്‍ മല്‌സരത്തിന് ?നിയമസഭാ തിരെഞ്ഞടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വേണ്ടി ടി എം കെ തോമസുകുട്ടി മുതുപുന്നയ്ക്കല്‍ മത്സരിച്ചേക്കുമെന്ന് സൂചനകള്‍. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന പ്രധാന പേരുകളിലൊന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡണ്ട് കൂടിയായ തോമസുകുട്ടി.

കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് പ്രവേശിച്ചതോടെ കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റ് എന്ന നിലയില്‍ ഇത്തവണ ഇടതുമുന്നണി സീറ്റ് തങ്ങള്‍ക്ക് അനുവദിച്ചു തരുമെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് എം. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളിലും പുറത്തും സജീവമായി കഴിഞ്ഞു. ആഭ്യന്തര ചര്‍ച്ചകള്‍ നടക്കുമ്പോഴും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡണ്ട് തോമസുകുട്ടി പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, കഴിഞ്ഞ തവണ മത്സരിച്ച പരാജയപ്പെട്ട ജോര്‍ജ്ജുകുട്ടി ആഗസ്തി, മുന്‍ പി.എസ്.സി അംഗവും കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ പ്രൊഫ ലോപ്പസ് മാത്യു എന്നിവരുടെ പേരുകളും കേരള കോണ്‍ഗ്രസ് എം മത്സര രംഗത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ അവസാനവട്ട ചര്‍ച്ചകളില്‍ പ്രഥമ പരിഗണന തോമസ് കുട്ടി മുതുപുന്നക്കലിനായിരുക്കംമെന്നാണ് സൂചനകള്‍. വ്യക്തിബന്ധവും വ്യാപാരി സമൂഹവത്തിലുള്ള സ്വാധീനവും ഒക്കെ തോമസ്‌കുട്ടിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.


ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെങ്കിലും നിയോജകമണ്ഡലത്തിലെ പലഭാഗങ്ങളിലും തോമസ്‌കുട്ടിയാണ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി എന്ന തരത്തിലുള്ള പ്രചാരണവും ശക്തമായിട്ടുണ്ട്. പാര്‍ട്ടി അണികള്‍ക്കിടയില്‍ പൊതുസമൂഹത്തിലും ഇത്തരമൊരു ധാരണ പരക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി അനുവദിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തോമസുകുട്ടി പ്രതികരിച്ചു 100% വിജയിക്കുമെന്ന് ഉറപ്പുണ്ട്. 43 വര്‍ഷമായി കേരള കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകനാണ് തോമസുകുട്ടി.  

വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെ കടന്നുവന്ന തോമസുകുട്ടി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ വ്യാപാര മേഖലയിലടക്കം പൊതുരംഗത്ത് സജിവമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡണ്ട് പദവിയില്‍ എത്തിയിട്ട് 4 വര്‍ഷം പിന്നിട്ടു. വ്യാപാരി ക്ഷേമനിധി ബോര്‍ഡംഗം ,റിട്രാസെല്‍ ബ്യൂറോ അംഗം, KടHDFC ചെയ്യര്‍മാന്‍, ഈരാറ്റുപേട്ട അര്‍ബന്‍ ബാങ്ക് ഭരണസമിതിയംഗം, കോട്ടയം ജില്ലാ വ്യാപാരി സഹകരണസംഘം ഭരണസമിതിയംഗം തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തിപരിചയവും തോമസ് കുട്ടിക്ക് മുതല്‍കൂട്ടാണ്. വ്യാപാര കേന്ദ്രമായ ഈരാറ്റുപേട്ടയിലടക്കം മുന്‍തൂക്കവും ലഭിക്കും. മണ്ഡലത്തിലെ കുടുംബ, വ്യക്തി ബന്ധങ്ങളും തുണയാകും. എന്തായാലും പാര്‍ട്ടി തീരുമാനം അംഗികരിച്ച്് മുന്നോട്ട് പോകാനാണ് എം.കെ തോമസ് കുട്ടിയുടെ തീരുമാനം.