മഹാത്മാഗാന്ധി സർവകലാശാല പരീക്ഷ മാറ്റിമഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി എട്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

(പി.ആർ.ഒ/39/191/2021)

മൂല്യനിർണയക്യാമ്പുകൾ പ്രവർത്തിക്കില്ല

മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ സോണുകളിലെ മൂല്യനിർണയ ക്യാമ്പുകൾ ഫെബ്രുവരി എട്ട്, ഒൻപത് തീയതികളിൽ പ്രവർത്തിക്കില്ലെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

(പി.ആർ.ഒ/39/192/2021)

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ/2017, 2018 റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ഫെബ്രുവരി 25 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

(പി.ആർ.ഒ/39/193/2021)

പരീക്ഷഫലം

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. - റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 18 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

(പി.ആർ.ഒ/39/194/2021)

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ബയോഇൻഫർമാറ്റിക്‌സ് (പി.ജി.സി.എസ്.എസ്. - റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 17 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

(പി.ആർ.ഒ/39/195/2021)

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 17 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

(പി.ആർ.ഒ/39/196/2021)

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. - റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 17 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

(പി.ആർ.ഒ/39/197/2021)

പിഎച്ച്.ഡി. രജിസ്‌ട്രേഷന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാല പി.എച്ച്ഡി. രജിസ്‌ട്രേഷന്‌ (2020 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു. 2020 നവംബറിൽ സർവകലാശാല നടത്തിയ പിഎച്ച്.ഡി. പരീക്ഷയിൽ വിജയിച്ചവർക്ക് മാത്രമാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം. വിശദവിവരവും അപേക്ഷ ഫോമും സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭിക്കും.

(പി.ആർ.ഒ/39/198/2021)

'സിഎം അറ്റ് കാമ്പസ്'; ഒരുക്കം വിലയിരുത്തി

ഫെബ്രുവരി എട്ടിന് മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികളുമായി നടത്തുന്ന സംവാദ പരിപാടി 'സി.എം. അറ്റ് കാമ്പസി'ന്റെ ഒരുക്കം ജില്ലാകളക്ടർ എം.അഞ്ജനയുടെയും വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെയും നേതൃത്വത്തിൽ വിലയിരുത്തി.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി, ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർഥി പ്രതിഭകളുമായാണ് മുഖ്യമന്ത്രി സംവദിക്കുക. 'നവകേരളം യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തിൽ വിദ്യാർഥികൾ നൂതനാശയങ്ങളും കാഴ്ചപ്പാടുകളും മുഖ്യമന്ത്രിയുമായി പങ്കുവയ്ക്കും.

രാവിലെ 11ന് സർവകലാശാല ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന 'സി.എം. അറ്റ് കാമ്പസ്' സംവാദപരിപാടിയിൽ കലാ-കായിക-വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 200 വിദ്യാർഥികൾ നേരിട്ടും ആയിരത്തിലധികം വിദ്യാർഥികൾ ഓൺലൈനായും പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, ശ്രീ ശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ ഡോ. പി.കെ. ധർമ്മരാജൻ എന്നിവർ പങ്കെടുക്കും. വീണ ജോർജ് എം.എൽ.എ.യാണ് പരിപാടിയുടെ അവതാരക. രാവിലെ 9.30ന് വിദ്യാർഥി രജിസ്‌ട്രേഷൻ ആരംഭിക്കും. 10.15ന് അശ്വമേധം ഫെയിം ജി.എസ്. പ്രദീപ് നയിക്കുന്ന 'ഇൻസ്പയർ കേരള' പരിപാടി നടക്കും. തുടർന്ന് വീഡിയോപ്രദർശനം.