പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

ഈരാറ്റുപേട്ട : കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലസ്ഥാനനഗരിയിൽ പൊരുതുന്ന കർഷകരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.എസ്.കെ.ടി.യു പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണ യും സംഘടിപ്പിച്ചു. 

അരുവിത്തുറ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ വി എൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ എം ബഷീർ, കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി ടി.എസ് സിജു,പ്രസിഡണ്ട് ബിനോയി മാത്യു,ഡി വൈ എഫ് ഐ പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അമീർ ഖാൻ എന്നിവർ സംസാരിച്ചു