യഥാർത്ഥ പാലാക്കാരെ നാളെ കാണാമെന്ന് മാണി സി കാപ്പൻ

യുഡിഎഫിൽ ഘടകകക്ഷിയായി ചേരാനാണ് തീരുമാനമെന്ന് മാണി സി കാപ്പൻ MLA പറഞ്ഞു. പാലയിൽ വിജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടാണെന്ന് പറഞ്ഞിട്ടില്ല. ജോസ് കെ മാണി രാജിവച്ചത് പോലെ താനും രാജി വയ്ക്കാം. പാലായിലുള്ളവരല്ല തനിക്കെതിരെ പ്രകടനം നടത്തിയത്. യതാർത്ഥ പാലാക്കാരെ നാളെ കാണാമെന്നും മാണി സി കാപ്പൻ പറഞ്ഞു.

NCPയുടെ പ്രകടനം എന്ന് പറയാൻ പറ്റില്ല. പാലായിലുള്ള NCP പ്രവർത്തകർ ആരും ഉണ്ടായിരുന്നില്ല. ജോസ് കെ മാണി രാജിവച്ചത് പോലെ ഞാനും രാജി വയ്ക്കാം. ഘടകകക്ഷി ആയിട്ട് മാത്രമേ പോവുകയുള്ളൂ തൻറെ പ്രതിഭകൊണ്ട് അല്ല പാലായിൽ വിജയിച്ചത് എന്ന് നൂറുശതമാനവും വിശ്വസിക്കുകയും പറയുകയും ചെയ്യുന്നു. ഇടതു മുന്നണിയുടെ കൂട്ടായ പരിശ്രമമാണ്. 

  വ്യക്തിപ്രഭാവം കൊണ്ടാണ് വിജയിച്ചത് എന്ന് പറഞ്ഞിട്ടില്ല. പാലായുടെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഒപ്പംനിന്നു . എന്നാൽ ഇപ്പോൾ ചിലർ വികസനത്തെ മനപൂർവ്വം തടസ്സപ്പെടുത്തുകയാണ് എന്നും മാണി സി കാപ്പൻ പറഞ്ഞു. ബൈപാസ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തുക കളക്ടറുടെ അക്കൗണ്ടിൽ വന്നിട്ടുണ്ടെങ്കിലും ഉടമസ്ഥർക്ക് നൽകുന്നതിനുള്ള തുടർനടപടികൾ തടസ്സപ്പെടുത്തുകയാണ് . പാലായിലെ വികസന പ്രവർത്തനത്തിന് ചിലർ മനപൂർവ്വം തടസ്സം സൃഷ്ടിക്കുകയാണ്. തനിക്കൊപ്പം ആരുമില്ല എന്ന് പറയുന്നതിലെ വാസ്തവം നാളെ മനസ്സിലാകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

 6 ജില്ലാ പ്രസിഡണ്ട് മാർ തങ്ങൾക്കൊപ്പം ഉണ്ട് . മൂന്ന് ജില്ലാ പ്രസിഡണ്ട് മാർ നയം വ്യക്തമാക്കിയിട്ടില്ല. പിളരുന്ന പാർട്ടിയിൽ നിന്നും അവർ മറ്റു പല പാർട്ടിയിലേക്ക് പോകാനാണ് തീരുമാനം. 19 സംസ്ഥാന ഭാരവാഹികളിൽ 13 പേരും നാളെ പാലായിൽ വരും . എല്ലാ ജില്ലകളിലും അണികൾ തങ്ങൾക്കൊപ്പം ഉണ്ട് . ശശീന്ദ്രൻ പാർട്ടി പിളർത്താൻ നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു. അതിനുവേണ്ടി പലയിടങ്ങളിലും അദ്ദേഹം യോഗം വിളിക്കുകയും ചെയ്തിരുന്നു.

 താൻ ദേശാടന പക്ഷി ആണ് എന്നുള്ള ആരോപണങ്ങളും പലർക്കും തിരുത്തേണ്ടത് ആയി വന്നു. തന്നെ മുട്ടിയിട്ട് ഇപ്പോൾ നടക്കാൻ പറ്റുന്നില്ല എന്ന അവസ്ഥയിലായി. എല്ലാ വിഭാഗം ജനങ്ങളുടെയും അടുക്കലേക്ക് ഇറങ്ങിച്ചെല്ലുകയാണ് താൻ ചെയ്തത്. വികസനം നഗരത്തിൽ മാത്രം ഒതുക്കാതെ ഗ്രാമ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ തനിക്ക് കഴിഞ്ഞു .

യു ഡി എഫ് പ്രവേശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് പാലായിൽ പാർട്ടി നടത്തിയിരിക്കുന്നതന്നും മാണി സി കാപ്പൻ പറഞ്ഞു. 2000 പേരുടെ പ്രകടനം നാളെ നടക്കും. 250ഓളം ബൈക്കുകളും അണിനിരക്കും. അതിൽ ആരെയും ഇറക്കുമതി ചെയ്യുന്നതല്ല. നിയോജകമണ്ഡലത്തിലെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ്. ആർക്കും പരിശോധിക്കാമെന്നും മാണി സി കാപ്പൻ MLA പറഞ്ഞു.