പൂഞ്ഞാർ സെക്ഷനിലെ LED ബൾബ് വിതരണ ഉദ്ഘാടനം

പൂഞ്ഞാർ സെക്ഷനിലെ LED ബൾബ് വിതരണ ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജോർജ് മാത്യു നിർവഹിച്ചു. പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഗീത നോബിൾ അധ്യക്ഷ ആയിരുന്നു.. KSEB അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ബാബുജൻ. എസ്, പൂഞ്ഞാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  തോമസ്കുട്ടി, പൂഞ്ഞാർ തെക്കേക്കര മെമ്പർ  റോജി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


15 മുതൽ LED ബൾബ് വിതരണം ആരംഭിക്കുന്നതായിരിക്കും. ഈ പദ്ധതിയിൽ രെജിസ്ട്രർ ചെയ്തവർക്കുള്ള LED ബൾബുകൾ അവരവരുടെ വീടുകളിൽ എത്തിച്ചു തരുന്നതാണ്.ബൾബുകൾ വാങ്ങുന്നതിന് ആരും ഓഫീസ്സിൽ വരേണ്ടതില്ല.

ഒരു ബൾബിന് 65/- രൂപയാണ് വില. (പരമാവധി 20 എണ്ണം )തവണ വ്യവസ്ഥയിൽ (6 തവണ) കരണ്ട് ചാർജ്ജ് അടയ്ക്കുമ്പോൾ ഈ തുകയും ചേർത്ത് അടയ്ക്കാവുന്നതാണ്

LED ബൽബുകൾ അവശ്യമുള്ളവർക്കു KSEB ഓഫീസിൽ ഇനിയും പേര് കൊടുക്കാവുന്നതാണ്