ജനമുനേറ്റ ജാഥക്ക് ഉജ്വാല വരവേൽപ്പ് നൽകും.


ഈരാറ്റുപേട്ട : വികസന കാര്യത്തിൽ കേരളത്തിൽ പുതു ചരിത്രം സൃഷ്ടിച്ച് കൊണ്ട് മുന്നേറുന്ന എൽ ഡി എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നതിനും സർക്കാരിന്റെ തുടർ ഭരണത്തിന് ബഹുജന പിന്തുണ സമാഹരിക്കുന്നതിന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ്‌ വിശ്വം എം പി നയിക്കുന്ന തെക്കൻ ജാഥ 18ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും കെ ജെ തോമസ്,വി എൻ വാസവൻ,എം റ്റി ജോസഫ് തുടങ്ങിയ ജില്ലയിലെ എല്ലാ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെയും നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ പര്യടനം പൂർത്തീകരിച്ച ജാഥയെ രാവിലെ ജില്ലാ അതിർത്തിയായ മേലുകാവ് കാഞ്ഞിരംകവലയിൽ വെച്ച് സ്വീകരിക്കും.തുടർന്ന് നിരവധി വാഹങ്ങളുടെയും വാദ്യമെളങ്ങളുടെയും അകമ്പടിയോടെ ഈരാറ്റുപേട്ട മുട്ടം ജങ്ക്ഷനിൽ വെച്ച് സ്വീകരിച്ച് സെൻട്രൽ ജംഗ്ഷനിൽ സ്വീകരണ യോഗം ചേരും. സ്വീകരണ യോഗത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ,അഡ്വ.പി വസന്തം,അഡ്വ.തോമസ് ചാഴികാടൻ,സാബു ജോർജ്,വർക്കല ബി രവികുമാർ,മാത്യൂസ് അലഞ്ചേരി,വി സുരന്ദ്രൻ പിള്ള,എം വി മാണി,അബ്ദുൾ വഹാബ്,ഡോ.ഷാജി കടമല,ജോർജ് അഗസ്റ്റിൻ, എന്നിവർ സംസാരിക്കുമെന്നും സംഘാടക സമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറി ജോയ് ജോർജ്,ചെയർമാൻ തോമസുകുട്ടി മുത്തുപുന്നയ്ക്കൽ, കൺവീനർ എം ജി ശേഖരൻ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് എന്നിവർ വർത്ത സമ്മേളനത്തിൽ പങ്കെടുത്തു.