ഡി. ശില്പ കോട്ടയം ജില്ലാ പോലീസ് മേധാവി.


കോട്ടയം ജില്ലാ പോലീസ് മേധാവിയായി ഡി. ശില്പ ഐപിഎസ് ചാർജ് എടുത്തു.
ചരിത്രത്തിലാദ്യമായാണ് കോട്ടയത്ത് ഒരു വനിത പോലീസ് മേധാവിയാകുന്നത്.

നേരത്തെ  കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ എഎസ്പിയായി സേവനം അനുഷ്ഠിച്ച ശില്പ  2020 ജൂണിൽ  കാസർഗോഡ്  ജില്ലയുടെ പ്രഥമ വനിതാ പോലീസ് മേധാവിയായി ചുമതലയേറ്റു.കാസർഗോഡു നിന്നുമാണ് കോട്ടയത്തേക്ക് സ്ഥലമാറ്റം ലഭിച്ചത്.

ബെംഗളൂരു എച്ച്.എസ്.ആർ. ലേ ഔട്ട് സ്വദേശിയായ ശിൽപ്പ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.