ജൂനിയർ മാൻഡ്രേക്കാണ് ജോസ് കെ മാണിയെന്ന് കാപ്പൻ

മുൻപ് സഹായിച്ച പിണറായി വിജയനോടും മറ്റ് മന്ത്രിമാരോടും നന്ദിയുണ്ടന്ന് മാണി സി കാപ്പൻ. 25 കൊല്ലം ചോരയും നീരും  പണവും ഇടതുപക്ഷത്തിന് വേണ്ടി ചെലവാക്കി.

പാലാ കേരളാ കോൺഗ്രസിൻ്റെ വത്തിക്കാനാണെങ്കിൽ പോപ്പ് വേറെയാന്ന് ജോസ് കെ മാണി അറിയണം. കെഎം മാണി ചെറിയാൻ കാപ്പൻ്റെ ജൂനിയറായി ജോലി ചെയ്തയാളാണ്

ജോസ് കെ മാണി ചരിത്രം പഠിച്ചിട്ട് വരണം. പാലായുടെ വികസനത്തിന് തുരങ്കം വയ്ക്കാൻ ചിലർ ശ്രമിക്കുന്നു. ജോസ് കെ മാണിയും സിപിഎം ജില്ലാ സെക്രട്ടറിയുമാണ് ഇതിന് പിന്നിൽ.

ജൂനിയർ മാൻഡ്രേക്കാണ് ജോസ് കെ മാണി . സന്തോഷത്തോടെ യുഡിഎഫ് ജോസ് കെ മാണി എന്ന മാൻഡ്രേക്കിനെ എൽ ഡി എഫിന് കൊടുത്തുവെന്നും കാപ്പൻ പാലായിൽ പറഞ്ഞു.