ഗോളടിക്കാന്‍ ജോസ് കെ മാണി. തടയിടാന്‍ മാണി സി കാപ്പനും


കാപ്പനെതിരെ ഗോളടിക്കാനുള്ള ജോസ് കെ മാണിയുടെ ശ്രമം വിഫലമായി. പാലായില്‍ പുതുതായി ആരംഭിച്ച സ്വകാര്യ ഫുട്‌ബോള്‍ ടര്‍ഫ് ഉദ്ഘാടന വേദിയിലാണ് കൗതുകകരമായ രംഗം അരങ്ങേറിയത്. 

ചടങ്ങ് ഉദ്ഘാടനത്തിന് ശേഷം ഗോളടിച്ച് കൂടി പിരിയാം എന്നായി സംഘാടകര്‍. വ കാക്കാനെത്തിയത് മുന്‍ സ്‌പോര്‍ട്‌സ് താരം കൂടിയായ മാണി സി കാപ്പന്‍. ആദ്യ കിക്കെടുത്ത നഗരസഭാ ചെയര്‍മാന്റെ പന്ത് കാപ്പന്‍ തടഞ്ഞിട്ടു. രണ്ടാമത് ഗോളടിക്കാനെത്തിയത് ജോസ് കെ മാണി. പുതിയ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത് രംഗം കൂടുതല്‍ ആവേശകരമായി. ജോസ് കെ മാണിയുടെ ഗോളും കാപ്പന്‍ തടഞ്ഞതോടെ ആരവമുയര്‍ന്നു. ഗോള്‍ തടഞ്ഞ ശേഷം കാപ്പന്‍ മാറിയതിന് പിന്നാലെ ബൗണ്‍സ് ചെയ്ത് വന്ന പന്ത് രണ്ടാം തവണ ജോസ് കെ മാണി വലയ്ക്കുള്ളിലാക്കുകയും ചെയ്തു.