ഭവന നിർമ്മാണത്തിന് സ്ഥലം നൽകി മാതൃകയായി മുഹിയിദ്ധീൻ ജുമാ മസ്ജിദ്ഈരാറ്റുപേട്ട - സ്വന്തമായി ഒരടി മണ്ണോ, അന്തിയുറങ്ങാൻ ഒരു ചെറിയ വിടോ ഇല്ലാതെ ദുരിതം അനുഭവിക്കുന്ന ഒമ്പത് കുടുംബങ്ങൾക്ക് ആശ്വാസമായി കൊണ്ട് തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് സക്കാത്ത് ഫണ്ട് ശേഖരിച്ച് വാങ്ങിയ സ്ഥലത്തിൻ്റ് ആധാര വിതരണ ഉത്ഘാടനം മഹല്ല് പ്രസിഡൻറ് പി.എസ് ഷെഫിഖ് നിർവ്വഹിച്ചു. മൂന്ന് വർഷം കൊണ്ട് നാൽപ്പത്തിരണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് സ്ഥലം നൽകി എന്ന് പി.എസ് ഷെഫിഖ് പറഞ്ഞു. 

സെക്രട്ടറി കെ.കെ. അനസ് അദ്ധ്യക്ഷത വഹിച്ചു.ചീഫ്ഇമാം വി.പി.സുബൈർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. സാമൂഹികക്ഷേമ - ജീവകാരുണ പ്രവർത്തന രംഗത്ത് മുഹിയിദ്ധീൻ ജുമാ മസ്ജിദ് നേതൃതത്തിൽ നടന്ന് വരുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകപരമാണ് എന്ന് വി.പി.സുബൈർ മൗലവി പറഞ്ഞു. സിദ്ധീഖിയ അറബി കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ സലാം മൗലവി പ്രാർത്ഥനയ്ക്ക് നേതൃതം നൽകി. ഇമാമീങ്ങളായഅഷറഫ് മൗലവി, ഹാരിസ് മൗലവി, സുബൈർ മൗലവി, മഹല്ല് ഭാരവാഹികളായ വി.കെ.സലീം, പി.റ്റി.അഫ്സാർ, എന്നിവർ സംസാരിച്ചു.