കോട്ടയം - കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍ ചരിത്രം തിരുത്തി ഇത്തവണ തുടര്‍ഭരണത്തിലെത്തുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി പറഞ്ഞു. ജില്ലയിലെ നിയോജകമണ്ഡലം പ്രസിഡന്റുമാരുടേയും സംസ്ഥാന ഭാരവാഹികളുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. നടക്കാത്ത ചര്‍ച്ചയുടെ പേരിലാണ് എന്‍.സി.പിയിലെ ഇപ്പോഴത്തെ വിവാദമെന്നും ജോസ് കെ.മാണി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ.മാണിയെ തെരെഞ്ഞെടുത്ത നടപടിക്ക് കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള ആദ്യയോഗമാണ് കോട്ടയത്ത് ചേര്‍ന്നത്. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ്, പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ. ജോബ് മൈക്കിള്‍, വിജി എം.തോമസ്, ജോസ് പുത്തന്‍കാലാ, സാജന് കുന്നത്ത്, എ.എം മാത്യു, സിറിയക്ക് ചാഴികാടന്, ജോയി ചെറുപുഷ്പം, ജോസ് ഇടവഴിക്കന്‍, മാത്തുക്കുട്ടി ഞായര്‍കുളം, പി.എം മാത്യു, ജോജി കുറുത്തിയാടന്‍, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ജോസ് ഫിലിപ്പ്, പ്രദീപ് വലിയപ്പറമ്പില്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.