ജസ്ന മരിയ കേസ് സിബിഐക്ക് വിട്ടുജസ്ന മരിയ തിരോധാന കേസ് ഇനി സിബിഐ അന്വേഷിക്കും. ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കോടതി അറിയിച്ചു. കേസ് ഡയറി സിബിഐക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചു. 

ജസ്ന തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തും ആണ് കോടതിയെ സമീപിച്ചത് . 2018 മാർച്ച് 20നാണ് എരുമേലി സ്വദേശിനി ജെസ്നയെ കാണാതായത്. അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്നും അന്വേഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടു

ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന് സംസ്ഥാന സർക്കാറിന് കോടതി നിർദ്ദേശം നൽകി.