ആരോടും അന്ധമായ വിരോധമോ, വിധേയത്ത്വമോ ഇല്ല. കേരള ജനപക്ഷം.

  
  പാലാ : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജനപക്ഷംപാർട്ടിക്ക് ആരോടും വിരോദമോ,വിധേയത്തമോ ഇല്ലന്ന് നിയോജകമണ്ഡലം കമ്മിറ്റി. പാർട്ടിക്ക് ഇങ്ങോട്ട് പ്രയോജനം ലഭിക്കുന്ന ക്രമീകരണങ്ങൾ മാത്രമേ അംഗീകരിക്കൂ. ജനപക്ഷം വോട്ടുകൾ ലഭിക്കുന്നവർ മാത്രമെ പാല M L A ആകുവെന്ന് നിയോജകമണ്ഡലം കമ്മിറ്റി വിലയിത്തി.

നിയോജകമണ്ഡലം പ്രസിഡന്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ചു പി സി ജോർജ് M L A ഉത്ഘാടനം ചെയ്തു. സെബി പറമുണ്ട,ഉമ്മച്ചൻ കൂറ്റനാൽ,പ്രഫസർ ജോസഫ്‌ റ്റി ജോസ് ,അഡ്വക്കേറ്റ് ഷോൺ ജോർജ്, അഡ്വക്കേറ്റ് ജോർജുകുട്ടി കാക്കനാട്, ശ്രീകുമാർ സൂര്യകിരൺ, ഇന്ദിര ശിവദാസ്, ബൈജു മണ്ഡപം,പോൾ ജോസഫ് ജോയി പുളിക്കകുന്നേൽ, അനിൽ ഇടപ്പാട്ട്, ജോഷി തടിക്കപറബിൽ റോജോ ചവർനാനി എന്നിവർ പ്രസംഗിച്ചു.