പൂഞ്ഞാർ: അരുവിത്തുറ കോളേജ് മുൻ ചെയർമാൻ ജെയ്സൺ പഴംപുര കേരള യൂത്ത് ഫ്രണ്ട് (എം)ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ എംപി യുമായ ശ്രീ. ജോസ് കെ മാണി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
യൂത്ത് ഫ്രണ്ട്(എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. ജാൻസ് വയലിക്കുന്നേൽ, കേരള കോൺഗ്രസ് (എം)കോട്ടയം ജില്ലാ സെക്രട്ടറി കുഞ്ഞുമാൻ മാടപ്പാട്ട്, മണ്ഡലം പ്രസിഡന്റ് ഷോജി അയലൂക്കുന്നേൽ, ജോണി തടത്തിൽ, ജസ്റ്റിൻ കുന്നുംപുറം എന്നിവർ സന്നിഹിതരായിരുന്നു.
0 Comments