ചൊവ്വൂർ ഐ.എച്ച്.ഡി.പി കോളനിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു. പട്ടികവർഗ്ഗ സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കിവരുന്ന അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
പദ്ധതി നിർവഹണത്തിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി ചേർന്ന ഊരുകൂട്ടം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം കുര്യൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം രോഹിണി ഭായി ഉണ്ണികൃഷ്ണൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, ഐ.റ്റി.ഡി.പി. ജില്ലാ ഓഫീസർ വിനോദ് കുമാർ, പ്രോജക്ട് ഓഫീസർ എന്നിവർ പങ്കെടുത്തു
0 Comments