തലനാടൻരുചി കൂട്ടമായി തലനാടിന്റെ സ്വന്തം ജനകീയ ഹോട്ടൽ

കോട്ടയം .സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിതം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം  ഏപ്രിൽ മാസത്തിൽ  കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജനകീയ ഹോട്ടലിന്  പുതിയ മുഖം നൽകി   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ .   തലനാട് ഊളയ്‌ക്കൽകട ജംഗ്ഷനിൽ നവീകരിച്ച ജനകീയ ​ ഹോട്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി സുധാകരൻ  ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സോളി ഷാജി  അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഉഷാകുമാരി ഭദ്രദീപം തെളിച്ചു  , ഗ്രാമപഞ്ചായത്ത്  മെമ്പർമാരായ വത്സമ്മ ഗോപിനാഥ്,  , രോഹിണി ഭായി ഉണ്ണികൃഷ്ണൻ  , ബിന്ദു , ദിലീപ് കുമാർ,  , റോബിൻ ജോസഫ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പണ്ടംകല്ലുങ്കൽ, വിനോദ് അടക്കാകല്ലിൽ , ജോണി ആലനി,  വി.ഇ.ഓ. ആകാശ് തുടങ്ങിയവർ പങ്കെടുത്തു. 

കഴിഞ്ഞ ലോക് ഡൗൺ കാലഘട്ടത്തിൽ  20 രൂപയ്ക്ക് രുചികരമായ ഊണും, മിതമായ നിരക്കിൽ മറ്റ് നാടൻ വിഭവങ്ങളമായി  പരിമിതമായ സൗകര്യങ്ങളിൽ ആരംഭിച്ച ഈ ഹോട്ടൽ രുചികരമായ ഭക്ഷണം  ലഭ്യമായി തുടങ്ങിയപ്പോൾ തിരക്കും വർധിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ    നിർദ്ദേശപ്രകാരം  സൗകര്യപ്രദമായ പുതിയ ഹോട്ടൽ യാഥാർഥ്യമാക്കി.