Latest News
Loading...

പാലാ നഗരത്തില്‍ ഒരുമാസമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് ലൈസന്‍സില്ല !


പാലാ നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിനോടൊപ്പം വലിയ വിവാദമായി മാറിയ കുഴിമന്തി ഹോട്ടലിന് ഇതുവരെയും ലൈസന്‍സില്ല. ലൈസന്‍സിന് ഇതുവരെ ഹോട്ടലുടമകള്‍ അപേക്ഷിച്ചിട്ടുപോലുമില്ലെന്നാണ് വ്യക്തമാകുന്നത്. കൗണ്‍സിലില്‍ നഗരസഭാ അംഗം ബിനു പുളിക്കക്കണ്ടം ഇത് ചൂണ്ടിക്കാട്ടിയതോടെ തുടര്‍ നടപടികള്‍ക്ക് കൗണ്‍സില്‍ നിര്‍ദേശിച്ചു. 



നഗരസഭാ അതിര്‍ത്തിയില്‍ പ്രവര്‍ത്തനം തുടങ്ങിയ വലിയൊരു സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ ഇത് നഗരസഭയുടെ വീഴ്ച കൂടിയാണ് വ്യക്തമാക്കുന്നത്. ഒരുമാസമായി ഭക്ഷണം വിളമ്പുന്ന സ്ഥാപനം ലൈസന്‍സിന് പോലും അപേക്ഷിച്ചിട്ടില്ലെന്നാണ് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ കൗണ്‍ിസലില്‍ വ്യക്തമാക്കിയത്. 

പാലായില്‍ ഹലാല്‍ ഫുഡ് അവതരിപ്പിക്കുന്നുവെന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ പ്രതിഷേധം പരത്തിയത്. ഈ എഫ്ബി പോസ്റ്റിട്ട വ്യക്തിയുടെ അക്കൗണ്ട് വ്യാജമാണെന്ന് പിന്നീട് വാര്‍ത്ത പരന്നിരുന്നു. 

ലൈസന്‍സില്ലാതെ സ്ഥാപനം ഒരുമാസത്തോളം പ്രവര്‍ത്തിച്ചത് വലിയ വീഴ്ചയാണെന്ന് നഗരസഭ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ലൈസന്‍സ് ലഭിക്കുംവരെ സ്ഥാപനം അടച്ചിടാന്‍ നടപടി സ്വീകരിച്ചേക്കും.