ക്ഷേത്രം ഓഡിറ്റോറിയം നശിപ്പിച്ചവരെ പിടികൂടണമെന്ന് ഹിന്ദു ഐക്യവേദി

തിടനാട്: മഹാക്ഷേത്ര ഓഡിറ്റോറിയം  നശിപ്പിച്ച സാമൂഹിക വിരുദ്ധരുടെ നടപടി പ്രതിഷേധാർഹമാണെന്നും, പ്രതികളെ ഉടൻ പിടികൂടണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.ക്ഷേത്രങ്ങൾക്ക് നേരെ വ്യാപകമായ അക്രമങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും പോലീസ് പെട്രോളിങ്ങ് ശക്തമാക്കണമെന്നും രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.

ക്ഷേത്ര ഓഡിറ്റോറിയവും സംഭവസ്ഥലവും സന്ദർശിച്ചു.ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പി.എസ്.സജു, മീനച്ചിൽ താലൂക്ക് സെക്രട്ടറി ഉണ്ണി തിടനാട്  പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് വി.എം.സാബു,  കെ.സി.അനീഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.