കാരികാട് നടന്നത് വൻ ഹാൻസ് വേട്ട

പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ 50 ചാക്ക് ഹാൻസ് ആണ് ഈരാറ്റുപേട്ട പോലീസ് പിടിച്ചെടുത്തത്. ഏക്ദേശം 50 ലക്ഷം രൂപയോളം വില വരും. വാഗമൺ വഴിക്കടവ് ഭാഗത്ത് കാര്യാട് പാലത്തിന്റെ താഴെയാണ് ഹാൻസ് ചാക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്..വാഹന പരിശോധന ശക്തമാക്കുമെന്നും ഇത്തരത്തിൽ തമിഴ് നാട്ടിൽ നിന്നും മറ്റും ഹാൻസ് മറ്റു ലഹരി വസ്തുക്കളും കടത്തി കൊണ്ട് വരുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ല പോലീസ് മേധാവി ശിൽപ്പ ദേവയ്യ അറിയിച്ചു. 


പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പാലാ DYSP പ്രഭുല്ല ചന്ദ്രൻ അറിയിച്ചു.ഈരാറ്റുപേട്ട പോലീസ് ഇൻസ്പെക്ടർ പ്രസാദ്, സബ് ഇൻസ്പെക്ടർ അനസ്.വി.ബി, സിവിൽ പോലീസ് ഓഫീസർ ജ്യോതി ക്യഷ്ണൻ എന്നിവർ ചേർന്നാണ് ഹാൻസ് പിടിച്ചെടുത്തത്