ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീ പിടിച്ചു


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍രെ വീടിന് തീ പിടിച്ചു. തിടനാട് ഡിവിഷന്‍ അംഗം ജോസഫ് ജോര്‍ജ്ജിന്റെ  വീടിനാണ് തീപിടിച്ചത് വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവം

കത്തിച്ചു വെച്ച മെഴുകുതിരി മറിഞ്ഞു കട്ടിലില്‍ വീണാണ് ആണ് തീപടര്‍ന്നത്. ഈ സമയം മുറിയിലുണ്ടായിരുന്ന ജോസഫ് ജോര്‍ജിന്റെ മാതാവ് മേരി ജോര്‍ജ് അത്ഭുതകരമായി രക്ഷപ്പെട്ടു. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു

ഈരാറ്റുപേട്ടയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്