Latest News
Loading...

സംഘടന നേതൃനിരപ്രവർത്തകർക്കു യാത്രയയപ്പ് നൽകി

കേരളത്തിലെ സഹകരണ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റി സർവീസിൽ നിന്നും വിരമിച്ച സംഘടന നേതൃനിര പ്രവർത്തകർക്കു യാത്രയയപ്പും, തൃതല പഞ്ചായത്തിലേക്കും, സർക്കിൾ സഹകരണ യൂണിയനിലേക്കും തിരഞ്ഞെടുക്കപ്പെട്ട സംഘടന അംഗങ്ങളെ ആദരിക്കലും ഉപഹാരസമർപ്പിക്കലും നടത്തി. 

എസ് എസ് എൽ സി./പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകളും വിതരണം ചെയ്തു. മീനച്ചിൽ താലൂക്ക് എംപ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡന്റ്‌ ശ്രീ. പി ടി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശ്രീ എം ആർ സാബുരാജൻ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡന്റ്‌ ശ്രീ കെ കെ സന്തോഷ്‌, ജില്ലാ സെക്രട്ടറി ശ്രീ ജോർജ് ജോസഫ്, വനിതാ ഫോറം സംസ്ഥാന വൈസ് ചെയർപേഴ്സൺ ശ്രീമതി ഷീജി കെ നായർ, സംസ്ഥാന നിർവ്വാഹക സമിതിഅംഗം ശ്രീ ഷാജി കെ ജി, സംസ്ഥാന ജില്ലാ ഭാരവാഹികളായ ശ്രീ സന്തോഷ്‌ സെബാസ്റ്റ്യൻ, ശ്രീ തുഷാർ അലക്സ്‌, ശ്രീ ജോസഫ് സൈമൺ, ശ്രീ സി ജി രാജൻ, താലൂക്ക് ഭാരവാഹികളായ ശ്രീ ജോർജ്കുട്ടി ജോസഫ്, ശ്രീ സണ്ണി ജേക്കബ്, ശ്രീ അരുൺ ജെ മൈലാടൂർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments