Latest News
Loading...

DYFI ബൈക്ക് തള്ളി പ്രകടനം നടത്തി

പെട്രോൾ- ഡീസൽ പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് പൂഞ്ഞാറിൽ DYFI ബൈക്ക് തള്ളി പ്രകടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ കോലവും കത്തിച്ചും പ്രതിഷേധിച്ചു. തുടർന്ന് നടന്ന യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി പൂഞ്ഞാർ ടൗണിൽ ഉദ്ഘാടനം ചെയ്തു. 

മേഖലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അക്ഷയ് ഹരി അധ്യക്ഷനായി മേഖലാ സെക്രട്ടറി പ്രമോദ് എം പി സ്വാഗതവും മേഖലാ ട്രഷറർ സതീഷ് കെ പി യോഗത്തിൽ നന്ദിയും പറഞ്ഞു.. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം മിഥുൻ ബാബു, സിപിഐഎം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി എസ് സിജു, ഏരിയ കമ്മിറ്റി അംഗം സ്നേഹധനൻ, ശശി, പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് ഡിവൈഎഫ്ഐ യിലേക്ക് കടന്നു വന്നവർക്ക് സ്വീകരണം നൽകി.

Post a Comment

0 Comments