ഈരാറ്റുപേട്ടയിൽ വൻ മയക്കുമരുന്നു വേട്ട.


കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുൾഫിക്കർ A .R ൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. V.പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ - ഓപ്പറേഷൻ ക്വിക്ക് - ൽ ഈരാറ്റുപേട്ട റേഞ്ചിലെ ഇല്ലിക്കക്കല്ല് , കുറ്റിലം പാറ, അരുവിത്തുറ കോളേജ് പടി ജംങ്ഷൻ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ , അരുവിത്തറ സെന്റ് ജോർജ്ജ് കോളേജ് പടി ജംഗ്ഷനിൽ വച്ച് KL - 35- J 98 23 നമ്പർ കാറിൽ കടത്തികൊണ്ട് വന്ന അതീവ ലഹരിയുള്ള മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട MDMA യും അര കിലയോളം കഞ്ചാവുമായി മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട
വില്ലേജിൽ നടക്കൽ കരയിൽ വടക്കേടത്ത് വീട്ടിൽ യൂസഫ് മകൻ അഹസ്സ് (27വയസ്സ്), മീനച്ചിൽ താലൂക്കിൽ തലപ്പലം വില്ലേജിൽ കിഴക്കേവീട്ടിൽ മനോജ് മകൻ വിഷ്ണു (25 വയസ്സ്) എന്നിവരെ പിടികൂടി.

പേട്ടയിലെ സുഹൃത്തിൻ്റെ കല്ല്യാണ രാത്രിയിൽ ഡ്രഗ് പാർട്ടിയ്ക്കായി എറണാകുളത്ത് നിന്നും എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡയിലെടുത്തു. ടൂറിസ്റ്റ് കേന്ദ്രമായ കുറ്റിലം പാറയിൽ എത്തുന്ന യുവാക്കൾ വ്യാപകമായി ഗഞ്ചാവ് ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ഗഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്ന മീനച്ചിൽ താലൂക്കിൽ ഈ രാറ്റുപേട്ട വില്ലേജിൽ മന്തേ കുന്ന് ഭാഗം തെക്കേകര കരയിൽ പറമ്പുകാട്ടിൽ വീട്ടിൽ ആരിഫ് മകൻ 27 വയസ്സുള്ള ഷാഹു മോൻ പി എ അറസ്റ്റ് ചെയ്തു. 

ചേരിമലല പുല്ലേപ്പാറയിലുള്ള ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കിന് മുൻ വശം റോഡരുകിൽ വച്ച് യുവാക്കൾ വ്യാപകമായി ഗഞ്ചാവ് ഉപയോഗിക്കുന്നു യെന്നും സാമൂഹ്യ വിരുദ്ധർ കൂട്ടം കൂടുന്നുയെന്നുള്ള നാട്ടുക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ സർജിക്കൽ സ്ട്രൈയിക്കിൽ, ഗഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്ന രണ്ട് യുവാക്കൾ എക്സൈസ് പാർട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ടു.


പ്രതികളുടെയെന്ന് ഉറപ്പായ KL06 9546 RX135 Yamaha Bike ഉം ,മോട്ടോറോളാ മൊബൈലും ,ടി ബൈക്കിൽ ഒളിപ്പിച്ച 20 ഗ്രാം ഗഞ്ചാവും പിടികൂടി. വിനോദ സഞ്ചാരികളായ ഫ്രീക്കന്മാർക്കിടയിൽ പുതിയ ട്രെൻഡ് ആയ " ഇല്ലിക്കകല്ല് ഗോൽഡ്" തേടി ഇറങ്ങിയ എക്സൈസ് ഷാഡോ അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, എബി ചെറിയാൻ, നൗഫൽ C J , പ്രസാദ് P. R എന്നിവർ ആഴ്ചകളോളം ഇല്ലിക്കക്കല്ല് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണങ്ങളിൽ ഇല്ലിക്കക്കല്ല് ഗോൽഡ് എന്ന ഓമനപ്പേരിൽ ഗ്രാമ്പുൻ്റെ സുഗന്ധമുള്ള കഞ്ചാവുമായി മേലടുക്കം കരയിൽ ഇല്ലിക്കൽ കല്ലിനു സമീപം താമസിക്കുന്ന കൊച്ചേട്ടെന്നിൽ വീട്ടിൽ ജോൺ മകൻ ജോയി ജോണിനെ പിടികൂടി. ജോയിയുടെ പക്കൽ നിന്നും 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.ഈ കേസുകളിൽ നിന്നായി ഒരു കിലയോളം ഉണക്ക കഞ്ചാവും ,180 മില്ലിഗ്രാം MDMA യും , മാരുതി സെലെറിയോ കാറും , ഒരു ബൈക്കും പിടികൂടി.


റെയ്ഡിൽ പ്രിവന്റിവ് ഓഫിസർമാരായ ബിനീഷ് സുകുമാരൻ, മനോജ് T.J, CEOമാരായ സ്റ്റാൻലി ചാക്കോ , ഉണ്ണിമോൻ മൈക്കിൾ, ജസ്റ്റിൻ തോമസ് , പ്രദീഷ് ജോസഫ്, സുവി ജോസ്‌,വിശാഖ് K.V, വിനീത.വി.നായർ, 
സുജാത C.B ,മുരളിധരൻ എന്നിവരും പങ്കെടുത്തു.