അയൺ ഫേബ്രിക്കേഷൻ & എൻജിനീയറിംഗ് യൂണിറ്റ് അസ്സോസ്സിയേഷൻ ധർണ നടത്തി

കേരള അയൺ ഫേബ്രിക്കേഷൻ & എൻജിനീയറിംഗ് യൂണിറ്റ് അസ്സോസ്സിയേഷൻ സംസ്ഥാന വ്യാപകമായി  കോർപ്പറേഷൻ , മുൻസിപ്പാലിറ്റി , പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളുടെ മുമ്പിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകാണ്ട് ധർണ്ണനടത്തി.  ഈരാറ്റുപ്പേട്ട നഗരസഭയ്ക്ക് മുമ്പിൽ  നടത്തിയ ധർണയിൽ യൂണിറ്റ് പ്രസിഡന്റ് റ്റി. എൽ. ശരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം . കെ ജയപ്രകാശ് ധർണ്ണ ഉദ്ഘാടനം ചെയ്തു. യുണിറ്റ് അംഗങ്ങൾ പങ്കെടുത്തു. ധർണ്ണയ്ക് സെക്രട്ടറി എം. റ്റി . സുരേഷ് കൃതജ്ഞത അർപ്പിച്ചു. 

   :ആവശ്യങ്ങൾ:
1. യാതൊരു ലൈസൻസുകളും ഇല്ലാതെ വർക്ക് ചെയ്യുന്നവരുടെ കടന്നു കയറ്റം അവസാനിപ്പിക്കുക .
2. ഇരുമ്പ് ഉൽപ്പന്നങ്ങളുടെ അമിതമായ വിലക്കയറ്റം തടയുക. 
3. മലിനീകരണ നിയന്ത്രണ ബോർഡ് ഇലക്ട്രിക് വെൽഡിംഗ് മേഖലയെ വൈറ്റ് കാറ്റഗറിയിൽ പുനസ്ഥാപിക്കുക.
4. ചെറുകിട വെൽഡിംഗ് വ്യവസായ മേഖലയെ സംരക്ഷിക്കുക.

(Sorry for the mistake in messages shared in WhatsApp)