കൊഴുവനാലിലെ വ്യാപാരികൾ പ്രതിഷേധ മാർച്ചും ധർണയും നടത്തി

പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനക്കെതിരേ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കൊഴുവനാലിലെ വ്യാപാരികൾ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കൊഴുവനാൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ആന്റണി സേവ്യർ നേതൃത്വം നൽകിയ പ്രതിഷേധ മാർച്ചിന് ശേഷം പോസ്റ്റോഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ K V V E S മീനച്ചിൽ താലൂക്ക് ജന.സെക്രട്ടറി ശ്രീ. K.M. മാത്യു ഉദ്ഘാടനം ചെയ്തു.