മനുഷ്യൻ, ദൈവമന്ദിരം: ഫാ.പൗലൊസ് പാറേക്കരമനുഷ്യൻ ദൈവമന്ദിരം എങ്കിൽ ശരീരം ദൈവം വസിക്കുന്ന ഇടമായിരിക്കും. ദൈവമന്ദിരം അശരണരുടെ ആലംബമാണ്. ആ കുലതകൾ ഇറക്കി വെക്കുന്ന ഇടമാണ്. ഓരോ ക്രിസ്തു വിശ്വാസിയും അശരണരുടെയും ആകുല പാത്രരുടെയും ആശ്വാസ കേന്ദ്രമായി - ദൈവാലയമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.സി.എസ് ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 38-ാം കൺഷന്റെ 4-ാം ദിനത്തിൽ ദൈവവചന സന്ദേശം നല്കുകയായിരുന്നു ഫാ. പൗലൊസ് പാറേക്കര കോർ-എപ്പിസ്കോപ്പ.

മഹായിടവക ബിഷപ്പ് അഭിവന്ദ്യ വി.എസ്. ഫ്രാൻസിസ് തിരുമേനി അധ്യക്ഷനായിരുന്നു. അഭിവന്ദ്യ ഡോ.കെ.ജെ. സാമുവൽ തിരുമേനി പ്രാർത്ഥനക്ക് നേതൃത്വം നല്കി.

നാളെ റവ.ഷാജി തോമസ്, ആലുവ വചന ശുശ്രൂഷ നിർവ്വഹിക്കും