Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അടിയോടടി

ഈരാറ്റുപേട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ സംഘർഷം. കടുവാ മുഴിയിലെ അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപെട്ട ചർച്ചയാണ് തമ്മിലടിയിൽ കലാശിച്ചത്.. ദൃശ്യങ്ങൾ ചിത്രികരിച്ച പ്രദേശിക ചാനൽ ലേഖകന് നേർക്ക് ഭീഷണി. ബലപ്രയോഗത്തിലൂടെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചു. സംഭവത്തിൽ ഒരു കൗൺസിലർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. കൗൺസിലർമാർ തമ്മിലുള്ള പ്രശ്നങ്ങൾ പിന്നിട് പറഞ്ഞ് തീർത്തു.

രാവിലെ കൗൺസിൽ ആരംഭിച്ചപ്പോൾ തന്നെ അജണ്ടയിലുള്ള വിഷയം ചർച്ചയ്ക്കെടുക്കും മുൻപേ ഈ വിഷയം എൽഡിഎഫ് കൗൺസിലർമാർ ഉന്നയിക്കുകയായിരുന്നു. മുൻ കൗൺസിലർ ആയിരുന്ന പിഎച്ച് ഹസീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിർമാണം ആണ് വിവാദ വിഷയം. സ്റ്റോപ്പ് മെമ്മോ ലംഘിച്ചും കെട്ടിടനിർമാണം നടക്കുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. 

നഗരസഭാ സെക്രട്ടറിയുടെ യുടെ മൗനാനുവാദത്തോടെ ആണ് നിർമ്മാണം എന്നും സിപിഎം ആരോപിക്കുന്നു. മെമ്മോ നൽകേണ്ടത് സെക്രട്ടറി ആണെങ്കിലും ലും എ. ഇ ആണ് മെമ്മോ നൽകിയതെന്ന് സിപിഎം അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ തർക്കം പിന്നീട് വാക്കേറ്റത്തിൽ എത്തുകയായിരുന്നു. ഒരു കൗൺസിലർക്ക് പരിക്കേറ്റതായാണ് വിവരം. 

സംഭവത്തിന് പിന്നാലെ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക ചാനൽ ക്യാമറാമാൻ എതിരെ അംഗങ്ങൾ തിരിയുകയും ചെയ്തു. ദൃശ്യങ്ങൾ നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്യിപ്പിച്ചു. 



അതേസമയം ഭരണപക്ഷ അംഗങ്ങൾക്കെതിരെ എൽഡിഎഫ് കൗൺസിലർമാർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു. കെട്ടിടനിർമാണം അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. സെക്രട്ടറിക്ക് പകരം എ ഇ സ്റ്റോപ്പ് മെമ്മോ നൽകുന്നതിൽ തെറ്റില്ല. നിർമ്മാണം തടയണമെന്ന് പോലീസിനും നഗരസഭ നിർദ്ദേശം നൽകിയിരുന്നു. സ്ഥലത്തെത്തിയ പോലീസ് , ഉടമ രേഖകൾ ഹാജരാക്കി അതോടെ മടങ്ങിപോവുകയായിരുന്നു. മുൻ സെക്രട്ടറിയാണ് നിർമ്മാണത്തിന് അനുമതി നൽകിയതെന്നും ചെയർപേഴ്സൺ പറഞ്ഞു.

Post a Comment

0 Comments