തിരഞ്ഞെടുപ്പ് ബോധവൽകരണ പരിപാടികളുടെ ഉദ്ഘാടനം ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: വ്യവസ്ഥാപിത തിരഞ്ഞെടുപ്പ് വിദ്യാഭ്യാസവും തിരഞ്ഞെടുപ്പ് പങ്കാളിത്തവും ഉറപ്പാക്കുക എന്ന ലക്ഷൃത്തോടെ നടത്തുന്ന തിരഞ്ഞെടുപ്പ് ബോധവൽകരണ പരിപാടികളുടെ ഉദ്ഘാടനം കോട്ടയം ജില്ലാ കളക്ടർ എം. അജ്ഞന നിർവഹിച്ചു. തിരഞ്ഞെടുപ്പ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന സ്വീപ്പ്, അരുവിത്തുറ സെന്റ് ജോർജ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെയാണ് ബോധവൽകരണ പരിപാടി നടത്തിയത്. 

ബോധവൽകരണ കാംപയിനോട് അനുബന്ധിച്ച് നടത്തിയ ഇരുചക്ര വാഹന റാലി ജില്ലാ കളക്ടർ ഫ്‌ലാഗ് ഒഫ് ചെയ്തു. തിരഞ്ഞെടുപ്പ് ബോധവൽകരണ പരിപാടികളുടെ അംബാസിഡറായി 104 വയസ്സുള്ള ഈരാറ്റുപേട്ട സ്വദേശി കുഞ്ഞുമൊയ്തീനെയും ഭിന്നശേഷി വോട്ടർമാരുടെ അംബാസിഡറായ പൈക സ്വദേശി സുനിഷിനേയും ജില്ലാ കളകടർ അദരിച്ചു. കാഞ്ഞിരപ്പള്ളി തഹസീൽദാർ റോയി തോമസ് അധ്യക്ഷത വഹിച്ചു. 

സബ് കളകടർ രാജീവ കുമാർ ചൗധരി മുഖ്യപ്രഭാഷണം നടത്തി. സ്വീപ്പ് നോഡൽ ഓഫീസർ അശോക് അലക്‌സ് തൂക്ക്, പാലാ ആർ.ഡി.ഒ. ആന്റണി സ്‌കറിയ, അരുവിത്തുറ കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാട്, ബി.കെ. കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ദിയാ ഫിലിപ്പ്, അരുവിത്തുറ കോളേജ് പ്രോഗ്രാം ഓഫീസർ ഡോ. ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.