പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : കേന്ദ്ര ഗവൺമെൻറിൻറെ പെട്രോൾ ഡീസൽ വില വർധനവിനെതിരെ സിഐടിയു ഓട്ടോടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഫെഡറേഷൻ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. ഈരാറ്റുപേട്ടയിലെ പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു സെൻട്രൽ ജംഗ്ഷൻ ഓട്ടോ സ്റ്റാൻഡിൽ നടന്ന സമരം സിപിഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എം ബഷീർ ഉദ്ഘാടനം ചെയ്തു. 

യോഗത്തിൽ യൂണിറ്റ് കൺവീനർ അബ്ദുൽ റസാഖ് അധ്യക്ഷതയും ,മൻസൂർ മണ്ണഞ്ചേരി നന്ദിയും പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ഫെഡറേഷന് ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറി കെ എൻ ഹുസൈൻ, സിഐടിയു വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി സി കെ സലിം, സി പി എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി അംഗം വി പി അബ്ദുസ്സലാം ,മൻസൂർ എം ബി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.