റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.

ചൊവ്വൂർ.മൂന്നിലവ് ഗ്രാമപഞ്ചായത്ത് 5-ആം വാർഡിൽ ഇടത്തിങ്കൽ പാറ ഭാഗത്ത് റോഡ് തകർന്ന നിലയിലായിട്ട് ഒരു വർഷത്തിലേറെയായി മൂന്നിലവ് ഗ്രാമ പഞ്ചായത്തും തലനാട് ഗ്രാമപഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത് ദിവസവും നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന കയറ്റവും വളവുകളുമുള്ള ഈ റോഡിൽ അപകടങ്ങൾ പതിവാണ്.

ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത് അപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിയുന്ന ആളുകൾ നിരവധിയാണ് . വർക്ക് ടെൻഡർ ആയിട്ടും കോൺട്രാക്ടർ വർക്ക് ചെയ്യുന്നില്ല എന്നാണ് അധികാരികളിൽ നിന്നും ലഭിക്കുന്ന വിവരം. നിരവധി തവണ വർക്ക് തുടങ്ങുന്ന തിയതി വരെ പ്രഖ്യാപിച്ചിട്ടും വർക്ക് തുടങ്ങാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.