Latest News
Loading...

ചേര്‍പ്പുങ്കല്‍ കോളേജിന് പുതിയ ജനപ്രിയ പ്രിന്‍സിപ്പാള്‍

പാലാ : ചേര്‍പ്പുങ്കല്‍ ബി വി എം ഹോളി ക്രോസ്സ് കോളേജില്‍ പുതിയ പ്രിന്‍സിപ്പളായി റവ . ഡോ . ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി ചാര്‍ജെടുത്തു. കോളേജ് മാനേജര്‍ വെരി.റവ.ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ബര്‍സാര്‍ റവ.ഫാ.ജോസഫ് മുണ്ടക്കല്‍ സ്വാഗതം ആശംസിച്ചു. 

ഫാ.ബേബി സെബാസ്റ്റ്യന്‍ പാലാ സെന്‍റ് തോമസ് കോളേജിലെ മലയാളം അദ്ധ്യാപകനും പുല്‍പള്ളി പഴശ്ശിരാജാ, അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജുകളിലെ പ്രിന്‍സിപ്പാളും എം.ജി. യൂണിവേഴ്സിറ്റിയിലെ സിന്‍ഡിക്കേറ്റ് മെമ്പറും ചേര്‍പ്പുങ്കല്‍ നഴ്സിംഗ് കോളേജിന്‍റെ ഡയറക്ടറും കോതനല്ലൂര്‍ ഫൊറാനപ്പള്ളി വികാരിയുമായിരുന്നു. 

എം.എ മലയാളം ഒന്നാം റാങ്കോടെ പാസ്സായ അച്ചന്‍ മലയാളത്തിലെ ആധുനിക നോവലുകളെക്കുറിച്ചുള്ള ഗവേഷണ പഠനത്തില്‍ പി.എച് .ഡി കരസ്ഥമാക്കുകയും ഇപ്പോഴും റിസര്‍ച്ചു ഗൈഡായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്റ്റുഡന്‍റ് ഫ്രണ്ട്ലി പ്രിന്‍സിപ്പല്‍ എന്നതാണ് അരുവിത്തുറ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയിട്ടുള്ള വിശേഷണമെന്നാണ് ബര്‍സാറും പുതിയ പ്രിന്‍സിപ്പാളിന്‍റെ മേല്‍നോട്ടത്തില്‍ കോളേജിലെ പഠന പഠനേതര പ്രവര്‍ത്തനങ്ങള്‍ മികവുറ്റതും മാതൃകാപരവുമായിരിക്കുമെന്ന് മാനേജരും പറഞ്ഞു .

പ്രൊഫ.കെ.ജെ സ്കറിയ, പ്രൊഫ. ഓസ്റ്റിന്‍ മൈക്കിള്‍, റവ.ഡോ.മാത്യു മലേപ്പറമ്പില്‍, റവ.ഡോ.ജോര്‍ജ് അമ്പഴത്തുങ്കല്‍, റവ.ഫാ.ജോസഫ് ഞാറക്കാട്ടില്‍ എന്നിവരുടെ പിന്‍ഗാമിയായിട്ടാണ് അച്ചന്‍ ചാര്‍ജെടുത്തത്. വൈസ് പ്രിന്‍സിപ്പാള്‍ ശ്രീ.ലോജു കെ ജോയി് നന്ദി പ്രകാശിപ്പിച്ചു